Latest NewsKerala

പ്ലാവിലയ്ക്ക് പിന്നാലെ നടക്കുന്ന ആട്ടിൻകുട്ടിയാണ് കോൺഗ്രസ് ; പിണറായി വിജയൻ

തിരുവനന്തപുരം : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൽ ആര് എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ലെന്നും പ്ലാവിലയ്ക്ക് പിന്നാലെ നടക്കുന്ന ആട്ടിൻകുട്ടിയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന് എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് ബി.ജെ.പിയെ തോൽപിക്കാന്‍ ഉതകുന്ന സമീപനമല്ല. ഉത്തര്‍പ്രദേശിലെ അവരുടെ നിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം ഉത്തരവാദി രാഹുലാണെന്നും പിണറായി പറഞ്ഞു. ഡൽഹിയിലെ ഏഴില്‍ മൂന്നു സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ആം ആദ്മി പാർട്ടി പറഞ്ഞിട്ടും രാഹുല്‍ അനുകൂല സമീപനമെടുത്തില്ല. ഉത്തര്‍പ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ പങ്കാളിയാകാൻ രാഹുല്‍ ശ്രമിച്ചിെല്ലന്നും പിണറായി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button