Latest NewsSaudi ArabiaGulf

2019 ലെ ഹജ്ജിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി സൗദി അറേബ്യ

റിയാദ് : 2019 ലെ ഹജ്ജിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി സൗദി അറേബ്യ. ഹറാമില്‍ നടത്തുന്ന വിപുലമായ ഒരുക്കങ്ങള്‍ തകൃതിയിലായി.നമസ്‌കരിക്കാനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് കഅ്ബ പ്രദക്ഷിണം ചെയ്യാനുള്ള ടെറസില്‍ 500.മീ നീളവും, 3.23.മീ ഉയരത്തിലുമുള്ള സുരക്ഷ വേലി സ്ഥാപിക്കുന്നത്. ശഅ്ബാന്‍ മധ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം വിലയിരുത്തി.

റമദാനില്‍ ഹറമില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും ഒരുക്കങ്ങളും യോഗം പരിശോധിച്ചു. മൂന്നാം സൗദി ഹറം വികസന പദ്ധതിക്ക് കിഴില്‍ പൂര്‍ത്തിയായ പദ്ധതികള്‍ യോഗത്തില്‍ വിശദീകരിച്ചു. നാല് ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന ആറ് മുറ്റങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മത്വാഫില്‍ മണിക്കൂറില്‍ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ത്വവാഫ് ചെയ്യാനാകും. മണിക്കൂറില്‍ 1,23,000 പേര്‍ക്ക് സഫാ-മര്‍വ മലകള്‍ക്കിടയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button