Latest NewsElection NewsKeralaElection 2019

ശബരിമല വിഷയം ചര്‍ച്ചയാകുക തന്നെ ചെയ്യും ;  അതില്‍ മാറ്റമുണ്ടാകില്ല –  ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം :  ഈ വരുന്ന ലോക് സഭ തിര‍ഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമെന്നും ഇതിന്‍റെ പ്രതിഫലനമായി എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്‍റലി‍ന്‍സ് റിപ്പോര്‍ട്ട്. മാധ്യമ റിപ്പോര്‍ട്ടുകളുടെ ആധാരത്തിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് .  ജനഹിതമറിയുന്നതിനായി ഇന്റലിജൻസ് രഹസ്യമായി നടത്തിയ സർവ്വേ എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ .   രണ്ട് മണ്ഡലങ്ങളാണ് ബിജെപി ജയിക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുളളത്. ഒന്ന് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുന്ന തിരുവനന്തപുരവും മറ്റൊന്ന് കെ സുരേന്ദ്രന്ഡ സ്ഥാനാര്‍ഥിയാകുന്ന പത്തനം തിട്ട മണ്ഡലവുമാണ് ബിജെപി അകൗണ്ട് തുറക്കുമെന്നുളള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. മറ്റിടങ്ങളിൽ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തെക്കൻ കേരളത്തിൽ വിഷയം ഇപ്പോഴും സജീവമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിൽ യുവതി പ്രവേശനത്തെ എതിർത്തതിന്റെ പേരിൽ വിശ്വാസികൾക്കെതിരെയും ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെയും കേസെടുത്തതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. ഇത്തവണ യുഡിഎഫ് സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.13സീറ്റാണ് ഇന്റലിജൻസ് യുഡിഎഫിന് പ്രവചിക്കുന്നത്. ദേശീയ നേതാക്കള്‍ അടക്കം പ്രചരണം സംസ്ഥാനത്ത് കൊഴുപ്പിക്കുന്നതോടെ ഇന്‍റലി‍ജന്‍സ് ഇതിനെ സംബന്ധിയായ അന്തിമ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ സിപിഎം താഴേ തലത്തിൽ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button