Latest NewsKeralaIndia

എന്‍ഡിഎയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങാൻ ശ്രീശാന്ത്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

തിരുവനന്തപുരം: എന്‍ഡിഎയുടെ തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്റെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് താരം ശ്രീശാന്ത് . മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അടുത്തറിയാമെന്നതിനാല്‍ തന്നെ എല്ലാവരും ആവേശത്തോടെയാണ് ശ്രീശാന്തിനെ വരവേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

മണ്ഡലത്തിലെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിയ്ക്കുള്ളത് കൊണ്ടാണ് ജീവിതത്തിലെ പലഘട്ടങ്ങളും വിജയിക്കാന്‍ സാധിച്ചതെന്ന് ശ്രീശാന്ത് കൂട്ടിച്ചേർത്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്ത് തിരവനന്തപുരം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ശക്തമായ മത്സരമാണ് അന്ന് തിരുവനന്തപുരത്ത് ശ്രീശാന്ത് കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button