Latest NewsFootball

സ്പാനിഷ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബാഴ്‌സയും അത്‌ലറ്റിക്കോയും. രാത്രി പന്ത്രണ്ടേകാലിനാണ് മത്സരം.

ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ലിയോണല്‍ മെസ്സി, അന്റോയ്ന്‍ ഗ്രീസ്മാന്‍ നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാവും ഇത്. 30കളിയില്‍ ബാഴ്‌സയ്ക്ക് എഴുപതും അത്‌ലറ്റിക്കോയ്ക്ക് അറുപത്തിരണ്ടും പോയിന്റാണുള്ളത

നൗകാംപില്‍ 2006ന് ശേഷം അത്‌ലറ്റിക്കോയോട് ബാഴ്‌സലോണ തോറ്റിട്ടില്ല. മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ്, ഐബറിനെ നേരിടും. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ വൈകിട്ട് 7.45നാണ് മത്സരം ആരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button