CricketLatest News

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

കാബൂള്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ടീമിനെ അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ഇതിലേക്കുള്ള 23പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലന ക്യാംപില്‍ ആറു പരിശീലന മല്‍സരങ്ങള്‍ അറഫ്ഗാന്‍ കളിക്കും.

തുടര്‍ന്നായിരിക്കും ടീം നാട്ടില്‍ തിരിച്ചെത്തുക. അതിനു ശേഷമായിരിക്കും ലോകകപ്പിനുള്ള 15 അംഗ ടീമിനെ അഫ്ഗാന്‍ പ്രഖ്യാപിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട അസ്ഗറിനു പകരം ഗുല്‍ബദിന്‍ നയ്ബായിരിക്കും ലോകകപ്പില്‍ അഫ്ഗാനെ നയിക്കുക. അസ്ഗറിനെ ലോകകപ്പ് ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. യുവ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button