Latest NewsKerala

രാഷ്ട്രീയകൊലപാതകം കുഴിച്ചുമൂടപ്പെടണം ; ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുത് – എകെ ആന്‍റണി

പെരിയ:  ഈ തിരഞ്ഞെടുപ്പോടെ രാഷ്ടീയകൊലപാതകങ്ങള്‍ കുഴിച്ചുമൂടപ്പെണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പെരിയ ഇരട്ട കൊലപാതകത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാവണമെന്നും ഇതോടുകൂടി കേരളത്തിലെ രാഷ്ടീയകൊലപാതകങ്ങള്‍ കുഴിച്ച് മൂടപ്പെടണമെന്ന് അതു തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയെന്നും അദ്ദേഹം കടുത്ത സ്വരത്തില്‍ പ്രതികരിച്ചു.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസതി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കേരളത്തില്‍ നടമാടുന്ന രാഷ്ടീയ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിച്ചതും അതിനെ വേരോടെ പിഴുതെറിയണമെന്നും ആവശ്യപ്പെട്ടത്.

കേരളത്തിൽ ഇത്തവണ യുഡിഎഫ് തൂത്തുവാരും. നീതി ബോധമുള്ള ജനങ്ങൾ എൽഡിഎഫ് സർക്കാരിന് ഇത്തവണ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button