NattuvarthaLatest NewsKerala

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഇടുക്കി : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  ബൈക്ക് നിയന്ത്രണം വിട്ടു പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് ഇടുക്കിയിൽ കൂട്ടാര്‍ ആരിശേരി(കാനത്തില്‍) ധനേഷ്(33) ആണ് മരിച്ചത്. കൂട്ടാര്‍ പഴയ തിയേറ്റര്‍പടിക്ക് സമീപമുള്ള പാലത്തില്‍ നിന്നും ഇരുചക്ര വാഹനം ആറ്റിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ധനേഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെള്ളമൊഴുക്ക് ഇല്ലാതെ വരണ്ടുണങ്ങിയ ആറ്റിലെ കല്ലില്‍ തലയിടിച്ചുണ്ടായ ഗുരുതര പരുക്കാണ് മരണ കാരണം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button