KeralaLatest NewsIndia

കെ എം മാണിയെ മുഖ്യമന്ത്രി സന്ദർശിച്ചു: ആരോഗ്യ നിലയെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ

കൊച്ചി: ലേക് ഷോര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചികിത്സാ സംഘത്തോട് കെ എം മാണിയുടെ ആരോഗ്യ നില യെക്കുറിച്ച്‌ അന്വേഷിച്ച മുഖ്യമന്ത്രി ആശുപത്രിയിലുള്ള മാണിയുടെ കുടുംബാഗങ്ങളെയും കണ്ടു വിവരങ്ങൾ ആരാഞ്ഞു.

വൈകിട്ട് 3.45 ന് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രി അധികൃതക്കൊപ്പമാണ്‌ മാണിയെ സന്ദര്‍ശിച്ചത്‌. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് കെഎം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയും ഉണ്ടായിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

മാണിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ പറയട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button