CricketLatest News

ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം15ന് അറിയാം

മുംബൈ: ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഏപ്രില്‍ 15ന്.ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാകും ടീം പ്രഖ്യാപനം നടത്തുക.

ഈ മാസം 23 ആണ് ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിവസം. അല്പം നേരത്തെ ടീം പ്രഖ്യാപനം നടത്തുക വഴി കളിക്കാര്‍ക്ക് മാനസികമായ തയ്യാറെടുപ്പിന് സമയം ലഭിക്കുമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്നാണ് 15ന് ടീം പ്രഖ്യാപനം നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

15 പേരെയാണ് ലോകകപ്പിലേക്കുള്ള ടീമിനായി തെരഞ്ഞെടുക്കുക.ഫെബ്രുവരില്‍ 20 കളിക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നുവെന്ന് ഇന്ത്യന്‍ ടീം മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button