KeralaLatest News

വിഷു പൂജകള്‍ക്കായി ശബരിമല നട 10ന് തുറക്കും

ശബരിമല: മേട മാസ വിഷു പൂജകള്‍ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. വൈകിട്ട് 5മണിയോടെയാണ് നട തുറക്കുക. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടേയും മേല്‍ശാന്തി വിഎന്‍വാസുദേവന്‍ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ് നടതുറക്കുക. 10-ാം തീയതി പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല.

മണ്ഡല മകരവിളക്കിന് ശേഷം ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് വിഷുവിനാണ്. അതിനാല്‍ തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുവാനും വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്.

ഇത്തവണ ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തയാണ് നട തുറക്കുന്നത്. 11 മുതല്‍ 19 വരെ പൂജകള്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ്. വിഷുക്കണി ദര്‍ശിക്കുന്ന ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷു കൈനീട്ടം നല്‍കും.19ന് രാത്രി 10ന് നട അടയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button