Football

വന്‍മതില്‍ ബാഴ്‌സയില്‍ ചേര്‍ന്നോ?

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം കാണാന്‍ ശനിയാഴ്ച ഗ്യാലറിയില്‍ ഒരു അതിഥിയുണ്ടായിരുന്നു. അത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്.

ഐഎസ്എല്ലില്‍ ബംഗലൂരു എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് രാഹുല്‍ ദ്രാവിഡ്.ദ്രാവിഡിനെ സ്വന്തം പേരെഴുതിയ ജേഴ്‌സി സമ്മാനിച്ചാണ് ബാഴ്‌സ അധികൃതര്‍ വരവേറ്റത്.

തന്റെ ദീര്‍ഘകാലമായാ ആഗ്രഹമായിരുന്നു ബാഴ്‌സലോണയുടെ ഹോം മൈതാനമായ ക്യാംപ് നൗവിലെത്തി മത്സരം നേരില്‍ക്കാണുക എന്നത് . ഇവിടുത്തെ മത്സരവാശേത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ബാഴ്‌സയുടെ ജേഴ്‌സി ദ്രാവിഡിന് സമ്മാനിക്കുന്ന ചിത്രവും ദ്രാവിഡിന്റെ അഭിമുഖത്തിന്റെ വീഡിയോയും ബാഴ്‌സ അവരുടെ ഫേസ്ബുക് പേജില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button