KeralaLatest News

കെ.എം മാണിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്

മാണിയ്ക്കിപ്പോള്‍ ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യ നില സംബന്ധിച്ച് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. മാണിയുടെ നിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ര്#മാര്‍ പറഞ്ഞു. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായിട്ടുണ്ട്. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാണിയ്ക്കിപ്പോള്‍ ട്യൂബ് വഴി ഭക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മരുന്നുകളുടെ സഹായമില്ലാതെ രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്ന മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. തുടര്‍ന്നും അണുബാധ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും മാത്രമാണ് ആശുപത്രിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button