KeralaLatest News

ഈ ജില്ലയിൽ താപനില ഉയർന്നേക്കും; ജാഗ്രതാ നിർദേശം

പാലക്കാട്: ജില്ലയില്‍ ഇന്നും നാളെയും സാധാരണ താപനിലയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കാനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്‍കരുതലുകള്‍ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ അവധിക്കാലം തുടങ്ങിയതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ വെയില്‍ ഏല്‍ക്കാന്‍ ഇടയാകാതെ പ്രത്യേകം ശ്രദ്ധിക്കണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി , തൃശൂര്‍ മലപ്പുറം എന്നിവയാണ് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ള മറ്റു ജില്ലകള്‍. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും മൂന്ന് മുതല്‍ നാല് വരെ താപനില ഉയരാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button