KeralaLatest News

കെ.എം മാണിയുടെ സംസ്‌കാരം നാളെ 3 മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി : കേരള രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന കെ.എം. മാണി(86) വിടവാങ്ങി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാണിയുടെ മരണം ഇന്നലെ വൈകിട്ട് 4.57 നായിരുന്നു.സംസ്‌കാരം നാളെ 3 മണിക്ക് പാലാ കത്തീഡ്രലിൽ നടക്കും.സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തുക.

മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. രാവിലെ 9 മണിക്ക് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. 10:30 ന് കേരള കോൺഗ്രസ് ഓഫീസിൽ പൊതുദർശനം. തുടർന്ന് തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം പാലായിലേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button