Latest NewsInternational

അമേരിക്കയില്‍ മഞ്ഞുകട്ടകള്‍ വഹിച്ച് ബോംബ് ചുഴലിക്കാറ്റ് :വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു

വ്യാപകനാശം വിതച്ച് അമേരിക്കയില്‍ ബോംബ് ചുഴലിക്കാറ്റ്. കൊളറോഡോ, ഓക്ലഹോമ, മിനസോട്ട എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതയ്ക്കുന്നത്. ശക്തമായ കാറ്റ് കാരണം ഇവിടെ വൈദ്യുതിബന്ധം തകരാറിലായതായാണ് റിപ്പോര്‍ട്ട്. കൊളറോഢയില്‍ നിന്ന് മിനസോട്ടയിലേക്കുള്ള റോഡ് മാര്‍ഗം അടച്ചിട്ടിരിക്കുകയാണ. കനത്ത മഞ്ഞുവീഴച്ചയിലാണ് മിനസോട്ട.

വലിയ വെള്ളത്തുള്ളികളും മഞ്ഞും കാറ്റിനൊപ്പം ചിതറിവീഴുന്ന പ്രക്രിയയാണ് ബോംബ് ചുഴലിക്കാറ്റാകുന്നത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിട കാറ്റ് വീശുന്നത്. കാറ്റിനൊപ്പം വലിയ മഞ്ഞുകട്ടകള്‍ കൂടി പതിക്കുന്നതിനാല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇവിടെ അവധി പ്രഖ്യാപിച്ചു.

വലിയ മഞ്ഞ് കഷണങ്ങളുമായി കാറ്റ് വീശുന്നത് കാരണം ഡെന്‍വര്‍ വിമാനത്താവളത്തില്‍ നിന്നുള്ളതും ഇവിടേക്കുള്ളതുമായ മിക്ക വിമാനസര്‍വീസുകളും റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button