Latest NewsKerala

കെ എം മാണി ഇനി ഓർമ : മൃതദേഹം സംസ്കരിച്ചു

പാലാ : അന്തരിച്ച മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയ്ക്ക് വിട. സംസ്ഥാന സർക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇവിടെ എത്തിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദർശനത്തിന് വെച്ച മൃതദേഹം മൂന്ന് മാണിയോട് കൂടിയാണ് സംസ്കാര ശു​ശ്രൂ​ഷ​കൾക്കായി പള്ളിയിൽ എത്തിച്ചത്.

ഇന്നലെ രാവിലെ ആരംഭിച്ച വിലാപ യാത്ര 21 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ലാ​യി​ലെ​ത്തി​യ​ത്. വിലാപയാത്ര കടന്നു പോയ ഓരോ പോയിന്റിലും ആയിരങ്ങളാണ് തങ്ങളുടെ നേതാവിനെ ഒരുനോക്കു കാണാന്‍ എത്തിയത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30 -ഓ​ടെ​ മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചു. പി​ന്നീ​ട് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ക​മ്മി​റ്റി ഓ​ഫീ​സി​ലും എ​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പാ​ലാ​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്. “ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button