Election NewsLatest NewsIndiaElection 2019

അമേഠിയില്‍ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ലക്‌നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലും കന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

സോണിയക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയേക്കും. സോണിയ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിംഗാണ് റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെ എതിരാളി.

യോഗി ആദിത്യനാഥ് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃതി ഇറാനിയുടെ ഇതിരാളി. മെയ് ആറിനാണ് വോട്ടെടുപ്പ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ എസ്പി – ബിഎസ്പി സഖ്യം അമേഠി,റായ്ബറേലി, മണ്ഡലങ്ങളില്‍ ഇതുവരെ സ്ഥാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button