Latest NewsCarsAutomobile

ഈ മൂന്ന് വാഹനങ്ങളുടെ നിർമാണം ടാറ്റ അവസാനിപ്പിച്ചു

ഇന്ത്യയിലെ പുതിയ സുരക്ഷ, മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച് ഈ മൂന്ന് വാഹനങ്ങളുടെ നിർമാണം ടാറ്റ അവസാനിപ്പിച്ചു. സുമോ ഗോൾഡ്,നാനോ, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നി മോഡലുകളുടെ നിർമാണം ടാറ്റ അവസാനിപ്പിച്ചത്. ഇവ പരിഷ്‌കരിക്കുന്നത് ചെലവ് കൂട്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി.

2011ലാണ് സുമോയുടെ ഏറ്റവും പുതിയ വകഭേദമായ ഗോൾഡ് വിപണിയിൽ എത്തിയത്. 2019 മാര്‍ച്ചില്‍ 96 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍ക്കാൻ സാധിച്ചത്. 2018 മാര്‍ച്ചിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 88 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനാൽ പുതിയ സുരക്ഷ സജ്ജീകരണങ്ങളായ എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല എന്ന വിലയിരുത്തലിലാണ് സുമോ ഗോൾഡിന്റെ നിർമാണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ കമ്പനി എത്തിയത്. അതിനാൽ ഡീലര്‍ഷിപ്പുകളിലുള്ള സ്റ്റോക്കുകള്‍ തീരുന്നതു വരെ മാത്രമെ ഇനി ടാറ്റ സുമോയുടെ വില്‍പ്പനയുണ്ടാവൂ.

2014 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനിയുടെ പഴയ X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ബോള്‍ട്ട് ഹാച്ച്‌ബോക്കിനെ ടാറ്റ അവതരിപ്പിച്ചത്. 2018 മാര്‍ച്ചില്‍ 421 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ബോള്‍ട്ട് 2019 മാര്‍ച്ചില്‍ 30 യൂണിറ്റ് മാത്രമാണ് വിറ്റത്. ബോള്‍ട്ടിനെ പിന്‍വലിച്ച ശേഷം പുതിയ ആള്‍ട്രോസിനെ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ് ടാറ്റ. അതോടൊപ്പം തന്നെ നാനോയുടെ ഉത്പാദനവും കമ്പനി നിര്‍ത്തിയിട്ടുണ്ട്. സെസ്റ്റ് ഹാച്ച്ബാക്കിനെക്കൂടി ടാറ്റ നിര്‍ത്തുമെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button