Latest NewsLife StyleDevotional

വീട്ടില്‍ ഗണപതി വിഗ്രഹങ്ങള്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വീടുകളിലും ഓഫീസുകളിലും ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കുമായി ഗണപതി വിഗ്രഹങ്ങള്‍  സൂക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഗണപതി വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പലര്‍ക്കുമറിയില്ല. അതിനാല്‍ അത്തരം കാര്യങ്ങള്‍ ചുവടെ പറയുന്നു.

വെളുത്ത വിഗ്രഹങ്ങള്‍ വേണം വീടുകളില്‍ സൂക്ഷിക്കേണ്ടത്. ഭിത്തിയില്‍ പതിപ്പിക്കുന്ന ചിത്രവും അത്തരത്തില്‍ വെളുത്തതാകണം. ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന ഗണപതി വിഗ്രഹമാണ് വീടുകളില്‍ സൂക്ഷിക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം.

വിഗ്രഹങ്ങള്‍ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വേണം ഗണേശ വിഗ്രഹം വയ്ക്കാന്‍. ഇതിലൂടെ വീടിന്റെ സംരക്ഷകനായി ഗണപതി മാറുമെന്നാണ് വിശ്വാസം. വീട്ടില് ഗണപതി വിഗ്രഹം വയ്ക്കുമ്പോള് എലിയും മോദകവും കൂടെയുള്ളവ വയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കില് ഇവ ഗണപതി വിഗ്രഹത്തിന്റെ ഭാഗമായി വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button