Latest NewsElection NewsIndiaElection 2019

ബിജെപിയെ ശിവ ഭഗവാന്‍ ഇല്ലാതാക്കുമെന്നു കുമാര സ്വാമി

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്നും എച്ച്‌.ഡി. കുമാരസ്വാമി

ബെംഗളൂരു: ഹസനിലെ കുടുംബക്ഷേത്രത്തില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതില്‍ ബിജെപിക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി. ഇതേപോലെയുള്ള ദുഷ് പ്രവര്‍ത്തി ചെയ്യുന്ന ബിജെപിയെ ശിവ ഭഗവാന്‍ ഇല്ലാതാക്കും- തുംകൂറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കുമാരസ്വാമി പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്നും എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചു.

മുമ്പ് വീടുകളും ഓഫീസുകളുമാണ് അവര്‍ റെയ്ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. ക്ഷേത്രം റെയ്ഡ് ചെയ്യാന്‍ പോലും അവര്‍ തയ്യാറാകുന്നുവെന്നും കുമാര സ്വാമി പറഞ്ഞു. എന്നാൽ റെയ്ഡ് നടത്തുന്നത് ആദായ നികുതി വകുപ്പാണെന്നും അതിനു ബിജെപിയുമായി ബന്ധമില്ലെന്നും ബിജെപി വൃത്തങ്ങൾ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button