Latest NewsBusiness

നഷ്ടങ്ങൾക്ക് വിട : ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

മുംബൈ: തുടര്‍ച്ചയായ ദിവസത്തെ നഷ്ടങ്ങൾക്ക് വിട. ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 83 പോയിന്റ് ഉയര്‍ന്ന് 38691ലും നിഫ്റ്റി 21 പോയിന്റ് ഉയർന്നു 11618ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 303 ഓഹരികള്‍ നഷ്ടത്തിൽ വീണു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടം കൈവരിച്ചു.

ഐഒസി, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, വിപ്രോ, പവര്‍ഗ്രിഡ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, അദാനി പോര്‍ട്‌സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close