Latest NewsHealth & Fitness

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം തകര്‍ക്കുന്ന കൗമാരകാലം

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റ് ഇന്ന് എല്ലാവര്‍ക്കും അത്യാവശ്യമായി മാറിയിരിക്കുന്നു. മറ്റ് പല കാര്യങ്ങളും ചെയ്യുന്നത് പോലെ ഇന്റര്‍നെറ്റ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു. അതിനുള്ള ചിലവും സമയവും സ്ഥലങ്ങളുമെല്ലാം മുമ്പത്തേതില്‍ നിന്ന് എത്രയോ മടങ്ങ് സൗകര്യപ്രദമായിരിക്കുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്‍ അമിത ഉപയോഗം തകര്‍ക്കുന്നത് കൗമാരക്കാരെയാണ്. മുമ്പെങ്ങുമില്ലാത്ത വിധം ഇത് അവരുടെ മനസിനെയാണ് ബാധിക്കുന്നത്. വിദഗ്ധരായ മനശാസ്ത്രജ്ഞരും, ഡോക്ടര്‍മാരുമെല്ലാം ഇക്കാര്യങ്ങള്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

ലൈംഗികതയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടായിവരുന്ന സമയമാണ് കൗമാരം. ആരോഗ്യപരമായ രീതിയിലല്ല, ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതെങ്കില്‍ അത് പിന്നീടുള്ള ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട പല തെറ്റായ കാര്യങ്ങളും ഇന്റര്‍നെറ്റിലൂടെ പഠിക്കാനുള്ള സാഹചര്യവും ഏറെയാണ്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കാണ് മിക്കവാറും കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. പോണ്‍ സൈറ്റ് സന്ദര്‍ശനം, സമൂഹമാധ്യമങ്ങളിലാണെങ്കില്‍ സെക്സ് ചാറ്റ്, ഗ്രൂപ്പ് ചാറ്റ്, ഡേറ്റിംഗ് അങ്ങനെ പോകുന്നു വിനോദങ്ങള്‍. ഇത് ശാരീരികമായോ മാനസികമായോ അവരെ പല രീതിയിലും ബാധിച്ചേക്കാം. ലൈംഗികതയ്ക്ക് വേണ്ടി കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന 14 മുതല്‍ 17 വരെയുള്ള പ്രായക്കാര്‍ ഒരുപക്ഷേ ഭാവിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇരയായി വരെ വന്നേക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ‘യൂത്ത് ആന്റ് അഡോളസെസ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

ഒരുകൂട്ടം കൗമാരക്കാരെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. പ്രധാനമായും നാല് രീതിയിലുള്ള കൗമാരക്കാരായിരുന്നു അവരെന്ന് പഠനസംഘം ഓര്‍മ്മിക്കുന്നു.

ഒന്ന്

ഒരുപാട് സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നവര്‍. അവര്‍ പോണ്‍സൈറ്റുകള്‍ക്ക് അടിപ്പെടാനും, സെക്സ് ചാറ്റില്‍ വീണുപോകാനും, നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കാനുമെല്ലാം സാധ്യതകള്‍ വളരെ കൂടുതലത്രേ.

രണ്ട്

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നവരാണ് രണ്ടാമത്തെ വിഭാഗക്കാര്‍. അവര്‍ സെക്സിയായ പ്രൊഫൈല്‍ പിക്ചറോ മറ്റോ വച്ച് ആളുകളെ ആകര്‍ഷിക്കാനും മറ്റും ശ്രമിക്കില്ല.

മൂന്ന്

ലൈംഗിക വിഷയങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താത്തവരാണ് ഈ വിഭാഗക്കാര്‍. എന്നാല്‍ മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കും.

നാല്

ഭാഗികമായി മാത്രം ഓണ്‍ലൈന്‍ ഉപയോഗമുള്ളവര്‍. അവര്‍ക്ക് ഓണ്‍ലൈന്‍ ലൈംഗികത അങ്ങനെ അനുഭവപ്പെട്ടോളണമെന്നില്ല.

ഇതില്‍ മൂന്നാമത് പറഞ്ഞ വിഭാഗക്കാരാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെടാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. ആദ്യം പറഞ്ഞ വിഭാഗക്കാരുടെ അനുഭവവും മോശമായിരിക്കില്ല. രണ്ടാമത് പറഞ്ഞ വിഭാഗക്കാരാണെങ്കില്‍, ജീവിതത്തില്‍ തന്നെ ഇത്തരം വൈകൃതങ്ങള്‍ക്ക് അടിപ്പെട്ടേക്കാം. ഉദാഹരണത്തിന് വൈകൃതമുള്ള ഒരാളെ പങ്കാളിയാക്കാന്‍ വരെ ഇവര്‍ തുനിയുമത്രേ.

കൗമാരക്കാരെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി തടഞ്ഞുകൊണ്ടല്ല ഇതിന് പരിഹാരം കാണേണ്ടതെന്നും മറിച്ച് അവരെ ഇത്തരം വിഷയങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കി പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും സംഘം ഓര്‍മ്മിപ്പിക്കുന്നു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close