KeralaLatest News

കനാലില്‍ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ:  ആലപ്പുഴ കനാലിൽ നിന്ന് മധ്യവയസ്കന്‍റെ മൃതശരീരം കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശശിധരൻപിള്ളയുടെ(65) മൃത്യദേഹമാണ് കണ്ടെത്തിയത്. ഭാര്യയുമായി ദീര്‍ഘകാലമായി പിണങ്ങി കഴിഞ്ഞിരുന്ന ഇദ്ദേഹം ബോട്ടിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. ബോട്ടിൽ കയറും വഴി കാൽ തെന്നി കനാലിൽ വീണതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.

പോസ്റ്റുമോർട്ടത്തിനായി മൃത്യദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശശിധരൻ കഴക്കൂട്ടം ചിലമ്പ് സ്വദേശിയാണ്. ഭാര്യ വീടാണ് ആലപ്പുഴയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button