Latest NewsIndia

വിവാഹത്തിന് വിസമ്മതം ; കാമുകിയെ കൊലപ്പെടുത്തി പെ​ട്ടി​യി​ലാ​ക്കി ഓ​ട​യില്‍ എറിഞ്ഞു

ഹൈ​ദ​രാ​ബാ​ദ്:  കാമുകിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലാത്തിനാല്‍ കൊന്ന് ഓടയില്‍ തളളി. ഹൈ​ദ​രാ​ബാ​ദി​ന​ടു​ത്ത മേ​ഡ്ച​ലി​ലാ​ണു സം​ഭ​വം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ 25 കാരിയായ യുവതിയേയാണ് മെക്കാനിക്കല്‍ എഞ്ചിനിയറായ യുവാവ് കൊലപ്പെടുത്തിയത്. കാ​മു​ക​നാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ സു​നി​ലിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂ​ട്ട്കേ​സ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സു​നി​ലും കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യും ഹൈ​ദ​രാ​ബാ​ദി​ലാ​ണു ജോ​ലി ചെ​യ്തി​രു​ന്ന​ത്.

കാമുകനായ സുനില്‍ വിദേശത്തേക്ക് പോകുന്നതിനെ തുടര്‍ന്ന് യുവതിയും ഒപ്പം പോകുന്നതിന് ഒരുങ്ങി. തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ ഒരുങ്ങി. തുടര്‍ന്ന് യുവാവ് വിദേശത്തേക്ക് പോകാതെ യുവതിയുമായി ഒരു ദിവസം ലോഡ്ജില്‍ താമസിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലേക്കി ഓടയില്‍ തളളുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close