Election NewsKeralaLatest News

നവോത്ഥാന മതിലില്‍ സഹകരിച്ചതിന്റെ കാരണം വ്യക്തമാക്കി പുന്നല ശ്രീകുമാർ

തിരുവനന്തപുരം : സർക്കാർ നടപ്പിലാക്കിയ നവോത്ഥാന മതിലില്‍ സഹകരിച്ചതിന്റെ കാരണം വ്യക്തമാക്കി കെ.പി.എം.എസ്‌. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാർ. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ അംഗങ്ങള്‍ക്കു സ്വതന്ത്രമായ തീരുമാനമെടുക്കാം. എന്നാല്‍, ജനാധിപത്യ-മതേതര-നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തി വേണം വോട്ട് ചെയ്യാനെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഒന്‍പതു പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ സ്വാധീനമുണ്ട്‌. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനായി പ്രത്യേക ഭരണസമിതി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്‌ക്കും. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ അബ്രാഹ്‌മണ ശാന്തിമാരുടെ നിയമനം ഉറപ്പുവരുത്തുകയും നവോത്ഥാന പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.സ്വകാര്യ എയ്‌ഡഡ്‌ മേഖലയിലും സംവരണം ഏര്‍പ്പെടുത്താന്‍ പ്രക്ഷോഭ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button