KeralaNews

കഞ്ചാവുമായി എക്‌സൈസ് സ്‌ക്വാഡ് അംഗത്തോട് ലിഫ്റ്റ് ചോദിച്ച യുവാവ് പിടിയില്‍

 

കൊച്ചി: അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി കഞ്ചാവ് കടത്തുന്ന യുവാവ് പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍ വീട്ടില്‍ മാഹിന്‍ (19) ആണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് കൈകാണിച്ച് അതില്‍ യാത്രചെയ്യുമ്പോള്‍ പരിശോധനയുണ്ടായാല്‍ വാഹനങ്ങളുടെ കരിയറില്‍ കൈവശമുള്ള കഞ്ചാവ് ബാഗ് തൂക്കിയിടാനും പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ തലയില്‍ കുറ്റംചാരാനുമാണ് ഇയാള്‍ ലക്ഷ്യമിട്ടത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പ്രതി ലിഫ്റ്റ് ആവിശ്യപ്പെട്ടത് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്‌സൈസ് ഷാഡോ സംഘാംഗത്തിന്റെ ബൈക്കിലായിരുന്നു. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രതിയെ തടഞ്ഞുവച്ചു. തുടര്‍ന്ന് എക്‌സൈസ് പട്രോളിങ് സംഘത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button