KeralaLatest NewsNews

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി

മറയൂര്‍: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ഉദുമല്‍പേട്ടയ്ക്കു സമീപം പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഉദുമല്‍പേട്ട സ്വദേശി കറുപ്പുസ്വാമി പിടിയിലായി. ആന്ധ്രയിൽ നിന്ന് ടെംപോ ട്രാവലറില്‍ തമിഴ്നാട് വഴിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പിന്നീട് ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി ആര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കാര്‍ഡ്ബോ‌ര്‍ഡ് പെട്ടികളിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചത്.

Read also: നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരമാകുമെന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button