Latest NewsKerala

വിഷുക്കണി കാണാൻ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

തൃശൂർ : ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു വിഷുകൂടി മലയാളിയെ തേടിയെത്തിയിരിക്കുകയാണ്. വിഷുക്കണി കാണാൻ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെടുന്നത്. പുലർച്ചെ 2.34 മുതൽ 3.34 വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സമയം.

ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് വിഷുക്കണിക്കായി ഒരുക്കിവെച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്‍റെ നേതൃത്വത്തിൽ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും. വിഷുദിനത്തിൽ ശബരിമലയിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button