Latest NewsUAEGulf

പ്രളയം ; റസ് അല്‍ കെെമ പോലീസ് മുന്നറിയിപ്പ്

റസ് അല്‍ കെെമ :   യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വലിയ വെളളപ്പൊക്കമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, നിരവധി സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിരിക്കുകയാണ് ഇപ്പോള്‍ റസ് അല്‍ കെെമ പോലീസ് മറ്റൊരു നിര്‍ദ്ദേശവും വാദി ബിഗ് സ്ഥലത്തുളള താമസക്കാര്‍ക്കായി ഇറക്കിയിട്ടുണ്ട്. ആവശ്യമില്ലാതെ അപായ സെെറന്‍ മുഴക്കിയതിനെ തുടര്‍ന്നാണ് പോലീസ് നിര്‍ദ്ദേശം പുറപ്പെടുപ്പിച്ചിരിക്കുന്നത്.

ജനങ്ങളുടെ സുരക്ഷിതത്വം നിയന്ത്രണവിധേയമാണ്. അതിനാല്‍ തന്നെ കിംവദന്തികള്‍ പ്രചരിപ്പിക്കരുത് എന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അഥവാ പ്രളയ പരമായോ മറ്റെന്തിങ്കിലും അപായ സൂചന ലഭിച്ചാല്‍ അധികൃതരുമായി ആ കാര്യം സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ പ്രചരിപ്പിക്കാവൂ എന്നാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button