Latest NewsUAEGulf

ദുബായില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് കോടികള്‍ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 9 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി 1 മില്യണ്‍ യു.എസ് ഡോളര്‍ (6.95 കോടിയോളം ഇന്ത്യന്‍ രൂപ) വിജയിയായി. ആറുവര്‍ഷം മുന്‍പ് പെണ്‍കുട്ടി ഇതേ റാഫിളില്‍ ഒരു മക്ലാരന്‍ കാര്‍ സ്വന്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ 0333 എന്ന നമ്പര്‍ ടിക്കറ്റാണ് എലിസയെന്ന 9 വയസുകാരിയെ 298 മത്തെ 1 മില്യണ്‍ ഡോളര്‍ വിജയിയാക്കിയത്.

2004 മുതല്‍ താന്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ പ്രൊമോഷന്റെ സ്ഥിരം ഭാഗമാണെന്ന് മുംബൈയില്‍ നിന്നുള്ള, ദുബായില്‍ 19 വര്‍ഷമായി താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

തന്റെ ഭാഗ്യ നമ്പര്‍ ആയ 9 വച്ച് 0333 എന്ന നമ്പറിലുള്ള ടിക്കറ്റ് ഓണ്‍ലൈന്‍ വഴി മകളുടെ പേരില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 2013 ല്‍ പെണ്‍കുട്ടിയുടെ പേരില്‍ വാങ്ങിയ ടിക്കറ്റിന് ഒരു കാര്‍ സമ്മാനമായി ലഭിച്ചിരുന്നു.

ദുബായ് ഡ്യൂട്ടി ഫ്രീയില്‍ 1 മില്യണ്‍ ഡോളര്‍ വിജയിയാകുന്ന 140 ാമത് ഇന്ത്യന്‍ സ്വദേശിയാണ് പെണ്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button