CinemaNewsEntertainment

‘ജീംബൂംബാ’ പുതിയ ഗാനം പുറത്തുവിട്ടു

 

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രം ‘ജീംബൂംബാ’ യിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജിഎന്‍പിസി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിനു മോഹനന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ‘ജീംബൂംബാ’ സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘ജീംബൂംബാ’ യില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌കര്‍ അലി എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.ബൈജു സന്തോഷ് , അനീഷ് ഗോപാല്‍, നേഹാ സക്സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തായിരന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദും ഛായാഗ്രഹണം അനൂപുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button