KeralaLatest News

പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു ; ഒരാളെ കാണാതായി

പത്തനംതിട്ട : പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. വടശ്ശേരിക്കര തലച്ചിറ പുത്തൻപുരയിൽ നന്ദു,പാറക്കിഴക്കേതിൽ സുജിത്ത് എന്നിവരാണ് മരിച്ചത്. കാണാതായ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്‌. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റുള്ളവർ രക്ഷിക്കാനിറങ്ങുന്നതിനിടയിൽ അപകടം സംഭവിച്ചതാകാമെന്ന് പോലീസ് കരുതുന്നു.

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ സഹോദരങ്ങൾ ഇന്ന് രാവിലെ മുങ്ങിമരിച്ചിരുന്നു. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button