NewsIndia

കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് സ്വതന്ത്രനായി മല്‍സരിക്കും

 

പട്‌ന: കോണ്‍ഗ്രസ് ദേശീയ വക്താവ് ഷക്കീല്‍ അഹമ്മദ് പാര്‍ട്ടി വിട്ടു. മധുബനിയില്‍ സ്വതന്ത്രനായി മത്സരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് ടോം വടക്കന് ശേഷം കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്തെ വക്താവായി ഷക്കീല്‍ അഹമ്മദ്. ബിഹാറിലെ മഹാസഖ്യത്തിലും സീറ്റ് വിഭജനത്തിലും ഉള്ള പരാതിയാണ് പാര്‍ടിവിടാന്‍ കാരണമെന്ന് പറയുന്നു.

കോണ്‍ഗ്രസിന് മധുബനിയില്‍ സ്ഥാനാര്‍ത്ഥിയില്ല. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യിലെ ബദ്രികുമാര്‍ പുര്‍വെയാണു മഹാസഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.

അശോക് കുമാര്‍ യാദവാണ് മധുബനിയില്‍ ബിജെപി സ്ഥാനാര്‍ഥി. മധുബനിയില്‍ ആര്‍ജെഡിയുടെ വിമതനായി അലി അഷറഫ് ഫത്മിയും മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button