Latest NewsElection NewsKeralaIndiaElection 2019

ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭാ സുരേന്ദ്രന് നേരെ സിപിഎം ആക്രമണം, പോലീസ് നോക്കി നിന്നതായി ആരോപണം( വീഡിയോ)

പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നും ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും സിപിഎം ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. പ്രചാരണ വാഹനം തടഞ്ഞു നിർത്തിയ സിപിഎം പ്രവർത്തകർ സിപിഎം കൊടിയുമായെത്തി അസഭ്യ വർഷവും നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥഏകദേശം അരമണിക്കൂറോളം നീണ്ടു നിന്നിരുന്നു. ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും ഏറ്റുമുട്ടുമെന്ന് നിലയിലെത്തിയിട്ടും പോലീസ് ഇടപെട്ടില്ലെന്നു ശോഭ സുരേന്ദ്രൻ ആരോപിച്ചു.

കൂടാതെ അവർ മൈക്കിലൂടെ പ്രവർത്തകർക്ക് ആവേശമായി സിപിഎമ്മിന്റെ ഈ പ്രവൃത്തികളെ അപലപിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സിപിഎം പ്രവർത്തകരുടെ അതിക്രമം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഇതിനിടെ സിപിഎം ആക്രമണത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലന് പരുക്കേറ്റു.ആക്രമണം ആസൂത്രിതമാണെന്ന് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന്റെ നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നത്.

ഇതിനെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് നേരെയും ഓഫീസുകൾക്കുനേരെയും ആക്രമണങ്ങൾ നടന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ അടക്കം അക്രമികൾ തകർക്കുകയും ചെയ്തിരുന്നു. കാസർകോട്ടെ എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിയ്ക്ക് നേരെയും ആക്രമണം നടന്നിരുന്നു വീഡിയോ കാണാം ;


shortlink

Related Articles

Post Your Comments

Related Articles


Back to top button