Latest NewsIndia

ഈ വിമാന കമ്പനിയിൽ സുരക്ഷാ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനി ആയ ഇന്‍ഡിഗോയില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം(ഡി.ജി.സി.എ). ഇന്‍ഡിഗോയുടെ എ-320 നിയോ എയര്‍ക്രാഫ്റ്റുകളില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ ഉത്തരവിട്ടത്.

indigo
ഫയല്‍ ചിത്രം

എ-320 നിയോ എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തുന്നുവെന്ന സംശയത്തിനിടെ ഡി.ജി.സി.എ പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ഇന്‍ഡിഗോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ക്കും, എന്‍ജീനിയറിങ് വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

2018ല്‍ എ-320 നിയോ എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഡി.ജി.സി.എ നിർദേശിച്ചിരുന്നു. ശേഷം ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് എയര്‍ക്രാഫ്റ്റുകള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button