Latest NewsIndia

പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നു ; പരാതിയുമായി പതിനാറുകാരി

തെലുങ്കാന: പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് പതിനാറുകാരി പോലീസിൽ പരാതി നൽകി.  തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 45 വയസ്സുകാരനായ പിതാവ് തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹ മോചിതരായതിനാല്‍ വര്‍ഷങ്ങളായി പിതാവിനൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഈ സമയത്താണ് പീഡനം നടന്നത്. പിതാവില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ദിവസങ്ങള്‍ മുമ്പാണ് അമ്മയുടെ അടുത്തെത്തിയത്. തുടർന്ന് അമ്മയുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്, പ്രതിക്കെതിരെ, ഐപിസി 376 (റേപ്പ്), പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags

Related Articles

Post Your Comments


Back to top button
Close
Close