Latest NewsKuwaitGulf

കുവൈറ്റില്‍ മലയാളികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി

കുവൈറ്റ് സിറ്റി : മലയാളികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സാമ്പത്തിക കുറ്റകൃത്യക്കേസിലാണ് രണ്ട് മലയാളികള്‍ക്ക് ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കുവൈറ്റിലെ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രമുഖ വ്യവസായി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി നല്‍കിയ കേസിലാണ് മുന്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു മലയാളികളെ കോടതി ശിക്ഷിച്ചത്. നേരത്തെ എന്‍.ബി.ടി.സിയില്‍ മാനേജരായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണന്‍ നായര്‍, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവര്‍ക്കാണ് പ്രാഥമിക കോടതി ഒരു വര്‍ഷം വീതം തടവ് വിധിച്ചത്.

കമ്പനിലെ മാനേജര്‍ പദവി ദുരുപയോഗം ചെയ്ത് ജയകൃഷ്ണന്‍ നായര്‍ മറ്റു പ്രതികളുടെ സഹായത്തോടെ കരാര്‍ രേഖകളില്‍ കൃത്രിമം ഉണ്ടാക്കി വന്‍ തുക അപഹരിച്ചെന്നായിരുന്നു പരാതി. കേസില്‍ കള്ളസാക്ഷി പറഞ്ഞതിന് കുവൈറ്റ് പൗരന് രണ്ടു മാസം തടവും വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതി ഷാജന്‍ ജോസഫ് പീറ്ററെ വെറുതെവിട്ടു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 100 ദീനാര്‍ കെട്ടിവെച്ച് അപ്പീല്‍ കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പൊലീസ് കുറ്റപത്രത്തെ മാത്രം അടിസ്ഥാനമാക്കിയാണ് കീഴ്‌ക്കോടതി വിധിയെന്നും തെളിവുകള്‍ സമര്‍പ്പിച്ച് മേല്‍ക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കാനാവുമെന്നും ജയകൃഷ്ണന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button