NewsInternational

സുഡാനില്‍ ജനാധിപത്യം വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍

 

ഖാര്‍ത്തൂം: സുഡാനില്‍ ഉടന്‍ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. പ്രസിഡന്റ് ഒമര്‍ അല്‍ ബാഷറിനെ പുറത്താക്കിയശേഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം അധികാരം വിട്ടൊഴിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അല്‍ ബാഷര്‍ പുറത്താക്കപ്പെട്ടെങ്കിലും ആ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ക്ക് ഭീഷണിയായി തുടരുകയാണ്.

അത് ഇല്ലാതാകണമെങ്കില്‍ സൈനിക കൗണ്‍സില്‍ ജനാധിപത്യ സര്‍ക്കാരിന് വഴി തുറന്നുകൊടുക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭകര്‍ ഖാര്‍ത്തൂമിലെ സൈനിക ഹെഡ്ക്വാട്ടേഴ്‌സിലേക്ക് മാര്‍ച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button