Latest NewsElection NewsKeralaIndiaElection 2019

രാഹുല്‍ അമേതിയും കെസി വേണുഗോപാല്‍ ആലപ്പുഴയും വിട്ടോടി, ‘പരിഹാസവുമായി പിയൂഷ് ഗോയല്‍

കോണ്‍ഗ്രസ് അധ്യക്ഷന് പോലും അമേതിയില്‍ നി്ന്ന് ഓടിയൊളിക്കേണ്ടി വന്നു.

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ആലപ്പുഴയ്ക്ക് വേണ്ടി അദ്ദേഹം ഒന്നും ചെ്തില്ല. മത്സരിച്ചാല്‍ തികഞ്ഞ പരാജയമാണ് ഉണ്ടാവുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ നിൽക്കാതെ രക്ഷപെട്ടതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന് പോലും അമേതിയില്‍ നി്ന്ന് ഓടിയൊളിക്കേണ്ടി വന്നു. സ്മൃതി ഇറാനി തന്നെ തോല്‍പിക്കുമെന്ന് രാഹുലിന് മനസിലായി.

അതേസമയം കേരളത്തിലുള്ളവര്‍ മിടുക്കന്മാരാണ്. അവര്‍ക്ക് സെക്കന്റ് ഹാന്‍ഡ് സാധനങ്ങളില്‍ താല്‍പര്യമില്ല. അതു കൊണ്ട് കേരളത്തിലെ ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ വയനാട്ടിലും തോല്‍പിക്കുമെന്ന് തനിക്കുറപ്പുണ്ട്. കായംകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്നെയാണ് സിപിഎമ്മിന്റെയും സ്ഥിതിയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button