KeralaLatest News

പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും; ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി

ബത്തേരി: വയനാട്ടിൽ മത്സരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേൽപ്പിക്കില്ല. സ്നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം. നിങ്ങൾക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കുന്നതിനാണ് ഞാൻ വന്നിരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.

നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. തനിക്ക് മൽസരിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാട്. കുറച്ചുനാളുകളിലേക്കല്ല ജീവിതമൊട്ടാകെ നിങ്ങൾക്കൊപ്പം തുടരാനാണ് ഞാൻ ആഗ്രിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button