Latest NewsIndia

നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല : ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

നോയിഡ: നാടിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കണ്ടില്ല, ഓവു ചാലില്‍ വീണ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. നോയിഡയിലെ സല്‍പൂര്‍ ഖാദര്‍ ഗ്രാമത്തിലെ ഓവുചാലിലായിരുന്നു കുട്ടി വീണത്. കൂട്ടുകാരോടൊപ്പം തിങ്കളാഴ്ച വൈകുന്നരേം ഓവുചാല്‍ കടക്കുന്നതിനിടെയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൗരഭ് ഇതില്‍ വീണത്.

തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button