KeralaLatest NewsNews

കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം

മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടി മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ സംഗീത്-അനുമോള്‍ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരണമടഞ്ഞത്.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

എതിര്‍ ദിശകളില്‍ നിന്ന് വന്ന കാറും ബൈക്കും തമ്മില്‍ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.
പരിക്കേറ്റ സംഗീത്, അനുമോള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സഞ്ജയുടെ മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button