KeralaLatest News

ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കേരളത്തിൽ പലയിടത്തും വേനല്‍ മഴയെത്തിയതിന് പിന്നാലെ എറണാകുളത്തു ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മുളന്തുരുത്തിയിൽ വെട്ടിക്കൽ സ്വദേശി മണ്ടോത്തും കുഴിയിൽ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകൻ അനക്സ് (15) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ച വരെമഴ പെയ്തു. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.കൂടാതെ മലപ്പുറം ജില്ലയിലും നാളെ വേനൽ മഴ പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button