Latest NewsIndia

യഥാര്‍ത്ഥ വില്ലന്‍ ചെെന തന്നെ ; ഒളിയുദ്ധം;  തലതെറിച്ച ഭീകരന്‍മാര്‍ക്ക് പാക്ക് വിതരണം ചെയ്യുന്നത് ചെെന നിര്‍മ്മിത ഗ്രനേഡുകൾ

ന്യൂഡൽഹി :  ഇന്ത്യക്കെതിരെയുളള പുതിയ അടവുകളുമായി പാക്കിസ്ഥാന്‍ രംഗത്ത്. ഭീകരന്‍മാര്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് ആക്രമണം നടത്തിയെടുത്ത് നിന്ന് കണ്ടെത്തിയ ആയുധ സാമഗ്രികളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യ അതിനെ തെളിവായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് പുതിയ അടവുമായി പാക്കിസ്ഥാന്‍ കളം മാറ്റി ചവിട്ടിയിരിക്കുന്നത്.

കാശ്മീര്‍ താഴ്വരകളില്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്നത് ചെെന നിര്‍മ്മിത ഗ്രനേഡുകളും ആധുനിക ആയുധങ്ങളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2018 മുതലുളള കണക്കുകള്‍ പ്രകാരം എകദേശം എഴുപത് ചൈനാ നിർമ്മിത ഗ്രനേഡുകൾ സുരക്ഷാ സേന ജമ്മു കശ്മീരിൽ നിന്ന് മാത്രം ഭീകരരിൽ നിന്നും പിടിച്ചെടുത്തിട്ടുളളതായി കണക്കുകള്‍ കാണിക്കുന്നു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള വിവിധ ഭീകരസംഘടനകളിൽ നിന്ന് ചൈനാ നിർമ്മിത തോക്കുകളും ഷെല്ലുകളും സ്ഫോടകവസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തവയിൽ പെടുന്നു.

ഇന്ത്യൻ സുരക്ഷാ സേനകൾ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ തുളച്ച് കയറാൻ ശേഷിയുള്ള ലോഹനിർമ്മിത ഷെല്ലുകളും ചൈനയിൽ നിന്നും വാങ്ങി പാകിസ്ഥാൻ സേന ഭീകരർക്ക് കൈമാറുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.

സി ആർ പി എഫ് ക്യാമ്പുകൾ, സൈനിക വാഹനങ്ങൾ, പട്രോൾ സംഘങ്ങൾ, ബങ്കറുകൾ, കശ്മീർ പൊലീസ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ നേർക്ക് നടന്ന മിക്ക ആക്രമണങ്ങളിലും ചൈന നിർമ്മിത ആയുധങ്ങളുടെ സാന്നിദ്ധ്യം ഇന്റലിജൻസ് വിഭാഗം സംശയിക്കുന്നുണ്ട്. പാകിസ്ഥാൻ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഗ്രനേഡുകളായിരുന്നു ആക്രമണങ്ങൾക്ക് ഭീകരർ ഉപയോഗിച്ചിരുന്നത്. വിശദമായ പരിശോധനയിലൂടെ ഇത്തരം ഗ്രനേഡുകളിലെ ഹോളോഗ്രാം പാകിസ്ഥാനെതിരായ തെളിവായി ഇന്ത്യ ഉപയോഗിച്ചു തുടങ്ങിയതിന് ശേഷമാണ് പാകിസ്ഥാൻ അടവ് മാറ്റിയിരിക്കുന്നത്. നിർമ്മിതിയക്കുറിച്ച് യാതൊരു തെളിവുകളും അവശേഷിപ്പിക്കുകയില്ല എന്നതാണ് ചൈന നിർമ്മിത ഗ്രനേഡുകൾ പാകിസ്ഥാന് പ്രിയങ്കരമാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.

ലഷ്കർ ഇ ത്വയിബ, അൽ ബദർ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളാണ് ചൈനാ നിർമ്മിത ഗ്രനേഡുകളുടെ ഉപഭോക്താക്കളെന്ന് റിപ്പോര്‍ട്ട്. ആസ്സാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികളും ചൈനാ നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുന്നതായി സൂചനയുണ്ട്.

അതേസമയം ജയിഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദിനെ ആഗോള ഭീകരനായ പ്രഖ്യാപിക്കുന്നതിനും ഐക്യ രാഷ്ട്ര സഭയില്‍ വിലങ്ങ് തടിയായി നില്‍ക്കുന്നത് ചെെനയാണ് എന്നത് പ്രസക്തമാണ്. അതിന്‍റെ ഒപ്പം ഇന്ത്യക്കെതിരെ ഭീകരവാദികൾക്ക് പരോക്ഷ സഹായവും നല്‍കി ചെെന ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button