CinemaNewsEntertainment

പകര്‍പ്പവകാശനിയമത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി

 

ബ്രസല്‍സ്: ശക്തമായ പകര്‍പ്പവകാശനിയമത്തിന് അംഗീകാരം നല്‍കി യൂറോപ്യന്‍ യൂണിയന്‍. ഇനിമുതല്‍ പകര്‍പ്പവകാശമോ അനുമതിയോ ഇല്ലാതെ സംഗീതം, സാഹിത്യം, വാര്‍ത്ത തുടങ്ങിയ സൃഷ്ടികള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. ഇതോടെ ഫെയ്‌സബുക്ക്, ഗൂഗിള്‍ തുടങ്ങിയ ടെക്ക് ഭീമന്‍മാര്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരിക.

സംഗീത സിനിമാ നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, പത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും പുതിയ നിയമം ബാധകമാകും. രണ്ട് വര്‍ഷംമുമ്പ് യൂറോപ്യന്‍ കമീഷന്‍ നിര്‍ദേശിച്ച നിയമങ്ങള്‍ക്ക് തിങ്കളാഴ്ചയാണ് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ചത്.

ഇയുവിലുള്ള രാജ്യങ്ങള്‍ക്ക് പുതിയ നിയമം അനുസരിച്ച് അവരുടെ നിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ രണ്ട് വര്‍ഷത്തെ സമയം ലഭിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് പ്രതിസന്ധിയിലാകും. വ്യത്യസ്ത കലാസൃഷ്ടികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ കരാര്‍ യുട്യൂബ് വാങ്ങണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button