KeralaLatest News

കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം :  തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 4 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍. ഇടുക്കി ഉടമ്ബഞ്ചോല അയ്യപ്പന്‍കോവില്‍ മേപ്പാറ കയ്യാലക്കല്‍ വീട്ടില്‍ പ്രിന്‍സ്(32)ആണ് പിടിയിലായത്. പാറശാല റെയില്‍വേസ്റ്റേഷനില്‍ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയില്‍ മധുര പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടത്തികൊ ണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ബാഗിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ്. നെയ്യാറ്റിന്‍കര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡി.വൈ.എസ്.പി കെ എം ജിജിമോന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button