Latest NewsKuwaitGulf

കുവൈറ്റ് രാജകുടുംബാംഗം അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജകുടുംബാംഗം ശൈഖ് അബ്ദുല്ല സഊദ് അല്‍ മാലിക് അല്‍ സബാഹ് (79) വിടവാങ്ങി. നിര്യാണത്തില്‍ അറബ് രാഷ്ട്ര നേതാക്കള്‍ അനുശോചനമറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍,  ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ്, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, തുടങ്ങിയവരാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് അനുശോചനമറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button