Latest NewsElection NewsIndiaElection 2019

ലക്‌നൗവില്‍ പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലക്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയാണ് പൂനം സിന്‍ഹ.

ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് പൂനം. ചൊവ്വാഴ്ച്ചയാണ് പൂനം സിന്‍ഹ എസ്പിയില്‍ ചേര്‍ന്നത്. അതേസമയം രാജ്നാഥ് സിംഗ് നേരത്തെ തന്നെ ലക്‌നൗവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു

മണ്ഡലത്തിലെ ബിജെപിയുടെ പരമ്പരാഗത വോട്ട് കൂടി ഭിന്നിപ്പിക്കാന്‍ ഉന്നമിട്ട് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അചാര്യ പ്രമോദ് കൃഷ്ണമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button