Latest NewsIndia

കാട്ടാനയുടെ ആക്രമണം; 5 പേര്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍: ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പെടെ അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി. ഒഡീഷയിലെ അങ്കുല്‍ ജില്ലയിലെ സാന്ധ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ മൂന്നുപേരും നിര്‍മാണ തൊഴിലാളികളാണ്. ജോലിക്ക് ശേഷം വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന ഇവരെ രാത്രിയില്‍ കാട്ടാനയെത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. നാല്‌പേരും സംഭവ സ്ഥലത്തുതന്നെവെച്ച് മരിക്കുകയായിരുന്നു. പിന്നീട് ഗ്രാമത്തിലെ മറ്റൊരു സ്ത്രീയെയും ആന വലിച്ചുകീറി കൊലപ്പെടുത്തുകയായിരുന്നു. 40 വയസുകാരനായ കാലിയ സഹര്‍, ഇയാളുടെ സഹോദരി സുനിത സേത് (25) കാലിയയുടെ പെണ്‍മക്കള്‍ സാരതി സഹര്‍(1) അനിഥ സഹര്‍ (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button